Site iconSite icon Janayugom Online

ഹോസ്റ്റലിലുള്ളവരുടെ ന ഗ്നദൃശ്യം പകര്‍ത്തി ആണ്‍ സുഹൃത്തിനയച്ചു; യുവതി അറസ്റ്റില്‍

തമിഴ്നാട്ടില്‍ ഹോസ്റ്റലില്‍ യുവതികളുടെ നഗ്നദൃശ്യം പകര്‍ത്തി സമൂഹമാധ്യമത്തിലൂടെ ആണ്‍ സുഹൃത്തിന് അയച്ചു കൊടുത്ത യുവതി അറസ്റ്റില്‍. തമിഴ്നാട്ടിലെ മധുര വനിതാ ഹോസ്റ്റലിലാണ് സംഭവം. രാമനാഥപുരം സ്വദേശിനിയായ ഇരുപത്തിമൂന്ന്കാരിയാണ് അറസ്റ്റിലായത്. മധുര സൈബര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2021ല്‍ സ്വകാര്യ കോളജില്‍ ബിഎഡ് കോഴ്‌സിനു ചേരുന്നതിനായി എത്തിയ യുവതി. ആറ് മാസമായി മധുരയിലെ ഹോസ്റ്റലിലാണ് താമസിച്ചത്. ഹോസ്റ്റലില്‍ ജോലി ചെയ്യുവാനും പഠനത്തിനായും നിരവധി യുവതികളാണ് താമസക്കാരായി എത്തിയിരുന്നത്. 

രാമനാഥപുരത്തെ മുപ്പതുകാരനായ ആഷിഖ് എന്ന ഡോക്ടറുമായി യുവതി അടുപ്പത്തിലായിരുന്നു. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ യുവതികളെ കാണിക്കാന്‍ ആഷിഖ് ആദ്യം ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം അശ്ലീല ചിത്രങ്ങള്‍ അയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ ആവശ്യ പ്രകാരം ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി യുവതി അയയ്ക്കാന്‍ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.

യുവതികള്‍ കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും അവരറിയാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. ഇതിനിടയില്‍ യുവതിയെ പിടികൂടി ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയായിരുന്നു.ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫോണ്‍ വിദഗ്ധ പരിശോധനക്കായി ഫൊറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി.

Eng­lish Summary:nude pic­ture send to boyfriend; The woman was arrested
You may also like this video

Exit mobile version