Site iconSite icon Janayugom Online

ഇ സഞ്ജീവിനി പോര്‍ട്ടലിലൂടെ ഡോക്ടര്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം

ഇ സഞ്ജീവിനി പോര്‍ട്ടലില്‍ ഡോക്ടര്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തി രോഗി. കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇ സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്.

Eng­lish Summary:Nudity show to doc­tor through e San­jeevi­ni portal
You may like this video also

Exit mobile version