Site icon Janayugom Online

നൂഹ് കലാപം: വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാൻ പണം നല്‍കി; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ യുഎപിഎ ചുമത്തി

nuh

ഹരിയാനയിലെ നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മമ്മൻ ഖാനെതിരെ യുഎപിഎ ചുമത്തി ഹരിയാന പൊലീസ്. വര്‍ഗീയ കലാപം ആളിക്കത്തിക്കാൻ അനധികൃത ഇടപെടല്‍ നടത്തിയെന്നാരോപിച്ചാണ് ഖാനെതിരെ യുഎപിഎ ചുമത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ നൂഹ് കലാപക്കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ നിന്നുള്ള എംഎല്‍എയാണ് മമ്മൻ ഖാൻ. 

ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിന് ശേഷമാണ് ഇപ്പോഴത്തെ നടപടിയെന്ന് ഖാന്റെ അഭിഭാഷകനായ താഹിര്‍ ഹുസൈൻ റുപാരിയ ആരോപിച്ചു. യുഎപിഎ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഘോഷയാത്രയില്‍ പങ്കെടുത്തവരെ ആക്രമിക്കാൻ വ്യക്തികൾക്ക് പണം നൽകിയെന്നും കലാപത്തില്‍ ഉള്‍പ്പെട്ട ചില പ്രതികളുമായി ഖാൻ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും നൂഹ് പൊലീസ് സൂപ്രണ്ട് നരേന്ദര്‍ ബിജാര്‍നിയ പറഞ്ഞു. 

കഴിഞ്ഞ ജൂലൈ 31 നാണ് നൂഹില്‍ ബജ്റംഗ് ദളും, വിശ്വ ഹിന്ദു പരിഷത്തും സംഘടിപ്പിച്ച ബ്രി‍ജ് മണ്ഡല്‍ ജലഭിഷേക് യാത്രയ്ക്കിടെ ഹിന്ദു- മുസ്ലിം തമ്മില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. കലാപത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറോളും പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Nuh Riot: Paid to inflame com­mu­nal hatred; UAPA has been charged against the Con­gress MLA

You may also like this video

Exit mobile version