Site iconSite icon Janayugom Online

നമ്പർ 18 പോക്സോ കേസ്; റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

നമ്പർ 18 പോക്സോ കേസ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക പോക്സോ കോടതിയാണ് വിധി പറയുക.

പരാതിക്കാരെ തനിയ്ക്ക് മുൻപരിചയമില്ലെന്നും പൊലീസിന് തന്നോടുള്ള വിരോധത്തിന്റെ ഭാഗമായാണ് പോക്സോ കേസിൽ പ്രതിചേർത്തതെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.

എന്നാൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ പേർ ഇരകളാക്കപ്പെട്ടിട്ടുണ്ടോയെന്നും മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്നും അന്വേഷിക്കേണ്ടതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

eng­lish summary;number 18 poc­so case

you may also like this video;

Exit mobile version