Site iconSite icon Janayugom Online

ബിസ്കറ്റ് പാക്കറ്റിൽ എണ്ണം കുറവ്; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സൺഫീസ്റ്റ് മാരിലൈറ്റ് ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ ഒരു ബിസ്കറ്റ് കുറഞ്ഞതിന് കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടത് ഒരു ലക്ഷം രൂപ. ഐടിസിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ബിസ്കറ്റ് വാങ്ങിയ ഉപഭോക്താവാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 

ചെന്നൈ മാതൂരിലുള്ള ദില്ലി ബാബുവാണ് രണ്ട് ഡസന്‍ ബിസ്കറ്റ് പാക്കറ്റുകള്‍ തെരുവുനായകൾക്ക് നൽകാൻ വാങ്ങിച്ചത്. പാക്കറ്റിൽ 16 ബിസ്കറ്റുകൾ എന്നായിരുന്നു എഴുതിയിരുന്നത്. എന്നാൽ ഒരോന്നിലും 15 വീതമാണുണ്ടായിരുന്നത്. 

എണ്ണം കണക്കാക്കിയല്ല, തൂക്കം കണക്കാക്കിയാണ് വില്പന നടത്തുന്നതെന്ന് കമ്പനി വാദിച്ചു. തുടർന്ന് കോടതിയുടെ നേതൃത്വത്തിൽ തൂക്കം പരിശോധിച്ചപ്പോള്‍, പായ്ക്കറ്റിൽ രേഖപ്പെടുത്തിയ 76 ഗ്രാമിന് പകരം 74 ഗ്രാം തൂക്കം മാത്രമാണുണ്ടായിരുന്നത്. കമ്പനി നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ബിസ്‌ക്കറ്റ് വിറ്റ കച്ചവടക്കാരന് തെറ്റില്‍ പങ്കില്ലെന്നും അതിനാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.

Eng­lish Summary:Number less in bis­cuit pack­et; The court ordered a com­pen­sa­tion of Rs
You may also like this video

Exit mobile version