Site iconSite icon Janayugom Online

വത്തിക്കാനില്‍ സുപ്രധാന പദവിയില്‍ ഇറ്റലിയില്‍ നിന്നുള്ള കന്യാസ്ത്രീ: നിയമനവുമായി പോപ്പ്

വത്തിക്കാന്‍ കാര്യാലയത്തിലെ സുപ്രധാന ചുമതലയില്‍ കന്യാസ്ത്രീയെ നിയമിച്ച് ഫ്രാന്‍സിസി മാര്‍പാപ്പ. ഇറ്റലിയില്‍ നിന്നള്ള 59കാരിയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ആണ് നിയമച്ചത്. കാത്തോലിക്കാ സഭയുടെ എല്ലാ മതപരമായ ഉത്തരവുകളുടെയും ചുമതലയുള്ള വകുപ്പിന്റെ അധ്യക്ഷയായാണ് നിയമനം. സഭാ ഭരണത്തില്‍ സ്ക്രീകള്‍ക്ക് കൂടുതല്‍ നേതൃത്വപരമായ റോളുകള്‍ നല്‍കാനുള്ള പോപ്പിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പാണ് ഈ നിയമനം.ഈ സ്ഥാനത്തേക്ക് ഒരു വനിത മുന്‍പേ വരേണ്ടതായിരുന്നു.

ദൈവത്തിന് സ്തുതി. ഇത് ഒരു ചെറിയ ചുവടുവയ്പാണ്. എന്നാല്‍ വലിയൊരു സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. ബോസ്റ്റണ്‍ കോളജിലെ തിയോളജി ആന്റ് റിലീജിയസ് എജുക്കേഷന്‍ പ്രൊഫസര്‍ തോമസ് ഗ്രൂം പറഞ്ഞു. നിയമനം ലഭിച്ചതോടെ, ലോകത്തിലെ 600,000 കത്തോലിക്കാ കന്യാസ്ത്രീകളുടെയും, 129,000 കത്തോലിക്കാ പുരോഹിതരുടെയും ഉത്തരവാദിത്തം ഇനി ഇവര്‍ക്കാണ്. വത്തിക്കാനിലെ ചില വകുപ്പുകളില്‍ അത്ര സുപ്രധാനമല്ലാത്ത സ്ഥാനത്ത് നേരത്തേ വനിതകളെ നിയമിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് വത്തിക്കാന്‍ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിതയെ നിയമിക്കുന്നത്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതില്‍ കന്യാസ്ത്രീ സമൂഹം നേരത്തേ വലിയ പരാതികള്‍ ഉയര്‍ത്തിയിരുന്നു.പ്രോ-പ്രീഫെക്ടായി സ്‌പെയിനില്‍ നിന്നുള്ള കര്‍ദിനാള്‍ എയ്ഞ്ചല്‍ ഫെര്‍ണാണ്ടസ് അര്‍തിമയേയും നിയമിച്ചു. കുര്‍ബാന, കൂദാശ കര്‍മ്മങ്ങള്‍ എന്നിവ നിര്‍വഹിക്കുന്നത് കത്തോലിക്കാ സഭയിലെ പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാലാണ് പ്രോ-പ്രീഫെക്ടായി പുരുഷനെ തന്നെ മാര്‍പാപ്പ നിമിച്ചതെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ദ്ദിനാള്‍ ജോവോ ബ്രാസ് ഡി അവിസ് (77) വിരമിക്കുന്ന ഒഴിവിലേക്കാണ് ബ്രോംബില്ലയുടെ നിയമനം. കണ്‍സോളറ്റ മിഷനറീസ് മതവിഭാഗത്തിലെ അംഗമാണ് ബ്രോംബില്ല്.

2023 മുതല്‍ ഇതേ വിഭാഗത്തില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍. മൊസാംബിക്കില്‍ നഴ്‌സായി പ്രവര്‍ത്തിക്കുകയായിരുന്നു ബ്രോംബില്ല ജോലി ഉപേക്ഷിച്ചാണ് സന്യാസത്തിലേക്ക് എത്തുന്നത്. 2011 മുതല്‍ സുപ്പീരിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള കന്യാസ്ത്രീകളുടെ എണ്ണത്തിലുണ്ടാവുന്ന കുറവാണ് ഇവര്‍ നേരിടുന്ന പ്രധാനവെല്ലുവിളി. പ്രതിവര്‍ഷം കന്യാ സ്ത്രീകളുടെ എണ്ണത്തില്‍ പതിനായിരത്തോളം പേരുടെ കുറവാണ് ഉണ്ടാകുന്നത്. 2010ല്‍ ഏകദേശം 750,000 ആയിരുന്നെങ്കില്‍ 2024ല്‍ അത് ആറ് ലക്ഷമായി കുറഞ്ഞിരുന്നു. സിസ്റ്റര്‍മാരായ റാഫെല്ല പെട്രിനി, അലസാണ്ട്ര സ്‌മെറില്ലി, നതാലിയേ ബെക്കാര്‍ട്ട് തുടങ്ങിയവരായ വത്തിക്കാനുള്ള മറ്റു വകുപ്പുകളുടെ ചുമതലയില്‍ ഉള്ള വനിത അംഗങ്ങള്‍

Exit mobile version