Site icon Janayugom Online

മതപരിവര്‍ത്തനമെന്ന് ആരോപണം; കന്യാസ്ത്രീകള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം

ഉത്തര്‍പ്രദേശില്‍ മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലടക്കമുള്ള കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്‌നി മിന്‍ജുമാണ് അക്രമിക്കപ്പെട്ടത്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കാട്ടി കന്യാസ്ത്രീകള്‍ പരാതി നല്‍കി.

മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

Eng­lish Sum­ma­ry : Nuns attacked by hin­dut­wa goons in uttar pradesh

You may also like this video :

Exit mobile version