Site icon Janayugom Online

മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ച് നഴ്സ്

baby

മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചു നഴ്സ്. സംഭവമറിഞ്ഞ ആശുപത്രി അധികൃതർ നഴ്സിനെ സസ്പെൻഡുചെയ്തു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ ജൂൺ രണ്ടിനായിരുന്നു സംഭവം. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ല പ്രസവിച്ച ആൺകുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്ററൊട്ടിച്ചത്. കുഞ്ഞിന് ജനിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. രാത്രി മുലപ്പാൽ നൽകാൻ തീവ്രപരിചരണ വിഭാഗത്തിലേക്കുവന്ന പ്രിയ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടത്. മുലപ്പാൽ നൽകണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും നഴ്സിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അടുത്തദിവസം രവിലെ എട്ടിനുവന്ന് മുലപ്പാൽ നൽകിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് വഴങ്ങിയില്ലെന്ന് കുഞ്ഞിന് അമ്മ പറഞ്ഞു. രാത്രി ഒരുമണിയോടെ പ്രിയ വീണ്ടും ഇവിടെയെത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു. സ്ഥലം കോർപ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ച് അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റർ മാറ്റുകയായിരുന്നു. കോർപ്പറേറ്റർ നൽകിയ പരാതിയിലാണ് ആശുപത്രി അധികാരികൾ നഴ്സിനെ സസ്പെൻഡു ചെയ്തത്.തുടര്‍ന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Eng­lish Summary:Nurse puts plas­ter on baby’s lips to stop cry­ing for three days

You may also like this video

Exit mobile version