പനിക്ക് ചികിത്സ തേടിയെത്തിയ 13കാരിക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്. തമിഴ്നാട് കടലൂർ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതര പിഴവ് വരുത്തിയ നഴ്സ് കണ്ണകിയെ സസ്പെന്‍ഡ് ചെയ്തു.
പനി ബാധിച്ച സാധന എന്ന 13കാരിക്ക് കുത്തിവയ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. എന്നാൽ കുട്ടിയുടെ അച്ഛൻ കരുണാകരൻ കൈമാറിയ കുറിപ്പടി തുറന്നുപോലും നോക്കാതെ നഴ്സ് കണ്ണകി കുത്തിവെയ്ക്കുകയായിരുന്നു. ആദ്യത്തെ കുട്ടിവെപ്പെടുത്ത് , രണ്ടാമത്തെ കുത്തിവെപ്പിന് മുതിര്‍ന്നപ്പോൾ അച്ഛൻ സംശയമുന്നയിക്കുകയായിരുന്നു. എന്നാല്‍ നായയുടെ കടിയേറ്റാല്‍ 2 കുത്തിവെപ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്സിന്റെ മറുപടി .
പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞ അച്ഛൻ ബഹളം വച്ചപ്പോഴാണ് നഴ്സ് കുറിപ്പടി പരിശോധിച്ചത്. അതിനിടെതളര്‍ന്നുവീണ കുട്ടിയെ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തുകയും സ്റ്റാഫ് നഴ്സിനെ സസ്‌പെൻഡ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
English Summary: nurse suspended for wrongly administering anti-rabies vaccine to girl
You may also like this video