മഹാരാഷ്ട്രയിലെ താനെയിലെ നഴ്സറി സ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. രണ്ട് കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
നഴ്സറി വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് രക്ഷിതാക്കളും നാട്ടുകാരും ദ്‌ലാപൂർ ട്രെയിൻ തടയല്‍ സമരം നടത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഓഗസ്റ്റ് 17നാണ് മൂന്നും നാലും വയസുകള്ള കുട്ടികളെ സ്കൂള്‍ അറ്റന്‍ഡര്‍ പീഡനത്തിനിരയാക്കിയത്. സ്‌കൂളിലെ ടോയ്‌ലറ്റിൽ വെച്ചാണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി.
ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രക്ഷിതാക്കൾ പോലീസിനെ സമീപിച്ചപ്പോൾ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബദ്‌ലാപൂർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജിനെയും സ്ഥലം മാറ്റിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബദ്‌ലാപൂർ സ്‌കൂളിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ പ്രക്ഷോഭം തുടരുകയാണെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്നിൽ നില പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ ബദ്‌ലാപൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.