Site iconSite icon Janayugom Online

പുതുവര്‍ഷത്തില്‍ സത്യപ്രതിജ്ഞ; ന്യൂയോര്‍ക്ക് മേയറായി സൊഹ്‌റാന്‍ മംദാനി അധികാരമേൽക്കും

പുതുവർഷത്തിൽ ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി സൊഹ്റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമേരിക്കയിൽ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കുളളിലായിരിക്കും മംദാനിയുടെ സത്യപ്രതിജ്ഞ. ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ പുസ്തകമായ ഖുര്‍ആനില്‍ കൈവച്ചാകും മംദാനി സത്യപ്രതിജ്ഞ ചെയ്യുക. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മേയർ ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജീവിതച്ചെലവുകള്‍ കുറയ്ക്കാന്‍ ആശ്വാസമേകുമെന്ന മംദാനിയുടെ ജനപ്രിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് ഉറ്റുനോക്കുകയാണ് ന്യൂയോര്‍ക്കും അമേരിക്കയും ലോകവും.
ഡോണള്‍ഡ് ട്രംപിന്റെ പതിനെട്ടടവും തകര്‍ത്ത് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത സോഷ്യലിസ്റ്റ് അവയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയാണ് ജനവിധി സ്വന്തമാക്കിയത്.

Exit mobile version