പൊലീസ് പരീക്ഷയ്ക്ക് താന്‍ തോല്‍ക്കാന്‍ കാരണം യൂട്യൂബാണെന്നും അതിനാല്‍ തനിക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് യുവാവ്. മധ്യപ്രദേശ് സ്വദേശിയായ ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാർത്ഥിയാണ് യൂട്യുബിനെതിരെ ഹർജിയുമായി എത്തിയത്. സംഭവത്തില്‍ യൂട്യൂബിനെതിരെ നല്‍കിയ പരാതി തള്ളിയ കോടതി, യുവാവിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇഷ്ടമില്ലാത്തതൊന്നും കാണേണ്ടതില്ലെന്ന് പറഞ്ഞ കോടതി, കോടതിയുടെ സമയം പാഴാക്കിയതിന് യുവാവില്‍നിന്ന് 25,000 പിഴ ഈടാക്കുകയും ചെയ്തു. സ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്. സ്വയം യൂട്യൂബിലെ പരസ്യങ്ങള്‍ കണ്ട്, പരീക്ഷയില്‍ ശ്രദ്ധിക്കാത്തതിന് യൂട്യൂബിനെ പഴിച്ചിട്ട് കാര്യമില്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം ഇത്തരം ഉള്ളടക്കങ്ങള്‍ ഉള്ള വീഡിയോകളെ യൂട്യൂബ് വിലക്കേര്‍പ്പെടുത്തണമെന്നും യുവാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കോടതിയുടെ സമയം പാഴാക്കിയെന്ന് ആരോപിച്ച് യുവാവിനെതിരെ പിഴ ചുമത്തിയതിനുപിന്നാലെ, ഹര്‍ജികള്‍ നല്‍കുമ്പോള്‍ ഹര്‍ജിക്കാര്‍ രണ്ട് വട്ടം ആലോചിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയിരുന്നതെങ്കിലും തന്നോട് ക്ഷമിക്കണമെന്നും ജോലിയില്ലാത്തതിനാല്‍ പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പിഴത്തുക, 25,000 ആയി കോടതി കുറച്ചത്. പ്രശസ്തിയ്ക്കുവേണ്ടി ഇത്തരം ഹര്‍ജികളുമായി വരരുതെന്ന് താക്കീത് നല്‍കിയാണ് യുവാവിനെ കോടതി വിട്ടയച്ചത്.
English Summary: Obscene advertisements as reason for failure in police exam; The court gave eight to the youth who demanded compensation of 75 lakh rupees from YouTube
You may also like this video