സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സ്ട്രീമിങ്ങുകളും അശ്ലീലമായ ഉള്ളടക്കങ്ങളില്‍ നിന്നും മുക്തമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ മുൻകാല നിർദ്ദേശങ്ങൾ പാലിക്കുന്നതായി കാണിക്കുന്ന സത്യവാങ്മൂലത്തിൽ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, മുൻ ഉത്തരവുകളിൽ ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചു.
സോഷ്യൽ മീഡിയയിലെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപപ്പെടുത്തുന്നതിന് അടിയന്തര ശ്രദ്ധ ആവശ്യമാണെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.
ചെറുപ്രായത്തിലുള്ള കുട്ടികൾക്കായി തുറന്നിരിക്കുന്ന പൊതുസഞ്ചയത്തിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അസഭ്യമായ ഭാഷ ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതിന്റെ ആവശ്യകത ഹൈക്കോടതി അടിവരയിട്ടു. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം തീര്‍പ്പാക്കിയതായി കോടതി അറിയിച്ചു.
English Summary: Obscene content on social media: Central government to bring rules
You may also like this video