പ്രാദേശിക ഭരണകൂടം സംഘടിപ്പിച്ച അനിമല്‍ ഫെസ്റ്റിൽ നര്‍ത്തകര്‍ അശ്ലീല നൃത്തം അവതരിപ്പിച്ചുവെന്നാരോപിച്ച് മന്ദ്‌സൗറിന്റെ ചീഫ് മുനിസിപ്പൽ ഓഫീസറെ മധ്യപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തു.മന്ദ്‌സൗർ ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഷാംഗഡ് പട്ടണത്തിലെ ‘മാ മഹിഷാസുര മർദിനി ദേവി മേള’യ്‌ക്കിടെ ഞായറാഴ്ച വൈകുന്നേരം നടന്ന നൃത്ത പരിപാടിയിലാണ് നര്‍ത്തകര്‍ അശ്ലീലനൃത്തം അവതരിപ്പിച്ചത്.
മന്ത്രി ഹർദീപ് സിംഗ് ഡാംഗിന്റെയും മാ മഹിഷാസുര മർദിനി ദേവിയുടെയും ചിത്രങ്ങൾ പശ്ചാത്തലത്തിലുള്ള വേദിയിലാണ് നൃത്തം അവതരിപ്പിച്ചത്.
സംഭവത്തിനുപിന്നാല മന്ദ്‌സൗറിന്റെ ചീഫ് മുനിസിപ്പൽ ഓഫീസർ നാസിർ അലി ഖാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഹര്‍ദീപ് സിങ് സംസ്ഥാന നഗര വികസന വകുപ്പ് മന്ത്രിയ്ക്ക് കത്തെഴുതി. പരിപാടി ആളുകളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉജ്ജയിൻ ഡിവിഷണൽ കമ്മീഷണർ സന്ദീപ് യാദവ് ഖാനെ സസ്‌പെൻഡ് ചെയ്യാൻ തിങ്കളാഴ്ച ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥന്റെ അലംഭാവമാണ് ഇത് കാണിക്കുന്നതെന്നും കത്തില്‍ പറയുന്നു.
English Summary: Obscene dancing during Animal Fest: Municipal Officer Suspended
You may like this video also