കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാർഗവന്റെ 12-ാം ചരമവാർഷികദിനം 18ന്. പാർട്ടി ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും വെളിയത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി വെളിയത്തിന്റെ സ്മരണ പുതുക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ ഓഫിസായ എം എൻ സ്മാരകത്തിൽ രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പാർച്ചനക്ക് നേതൃത്വം നൽകും.
വെളിയംദിനം സമുചിതമായി ആചരിക്കുക: ബിനോയ് വിശ്വം

