Site iconSite icon Janayugom Online

വിജിലൻസ് റെയ്ഡിൽ എൻജിനീയറുടെ പക്കൽ നിന്ന് 1.36 കോടി രൂപയും 1.2 കിലോ സ്വർണവും പിടികൂടി

ഒഡിഷയില്‍ വിജിലൻസ് റെയ്ഡിൽ എൻജിനീയറുടെ പക്കൽ നിന്ന് 1.36 കോടി രൂപയും 1.2 കിലോ സ്വർണവും പിടികൂടി. മൽക്കൻഗിരിയിലെ റൂറൽ വർക്ക്സ് സൂപ്രണ്ടിങ്ങ് എഞ്ചിനീയറു ആശിഷ് കുമാർ ദാഷിന്റെ താമസസ്ഥലത്ത് നാല് ദിവസമായി നടത്തിയ റെയ്ഡിലിനൊടുവിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്.

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. മൽക്കൻഗിരിയിലെ ഡിസിബി ബാങ്കിന്റെ ബ്രാഞ്ച് മാനേജർക്ക് 10.23 ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് ആശിഷിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ആക്സിസ് ബാങ്കില്‍ ആശിഷിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും കൂട്ടാളികളുടെയും പേരിൽ 12 ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും കണ്ടെത്തി.

ഭാര്യയുടെ പേരിൽ കട്ടക്കിലെ ബരാംഗിലുള്ള ശാന്തിവൻ സൊസൈറ്റിയിൽ 32.30 ലക്ഷം രൂപയുടെ അപ്പാർട്ട്‌മെന്റും ഇയാൾ വാങ്ങിയിരുന്നു. കിയോഞ്ജർ ജില്ലയിലെ ബാരിപാലിലെ ഒരു സ്ഥലവും ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും രണ്ട് ലോക്കറുകളുടെയും വിവരം സംബന്ധിച്ച കൂടുതൽ പരിശോധന നടന്നുവരികയാണ്.

eng­lish summary;Odisha: Cash worth Rs 1.36 crore, 1.2 kg gold seized from engi­neer in vig­i­lance raids

you may also like this video;

Exit mobile version