Site iconSite icon Janayugom Online

കേന്ദ്രം സഹായം തടഞ്ഞ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഒഡിഷയുടെ 79 ലക്ഷം രൂപ

സാമ്പത്തിക സഹായങ്ങൾ തടഞ്ഞ് ബിജെപി സർക്കാർ ശ്വാസം മുട്ടിക്കുവാൻ ശ്രമിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റീസിന് 79 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ.

മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് 78.76 ലക്ഷം രൂപ അനുവദിച്ചത്. മദർ തെരേസ സ്ഥാപിച്ച ജീവ കാരുണ്യ പ്രസ്ഥാനമായ മിഷനറീസ് ഓഫ് ചാരിറ്റീസിന് വിദേശ സഹായം ഉൾപ്പെടെ നേടുന്നതിനാണ് സാങ്കേതിക കാരണം പറഞ്ഞ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇതേ തുടർന്ന് സഹായം അനുവദിക്കുമെന്ന് പട്നായിക്ക് പ്രഖ്യാപിച്ചിരുന്നു.

എട്ടു ജില്ലകളിലായി 13 സ്ഥാപനങ്ങളാണ് മിഷനറിയുടെ കീഴിൽ ഒഡിഷയിൽ പ്രവർത്തിക്കുന്നത്. ഇവിടെ 900 അന്തേവാസികളാണുള്ളത്. മിഷനറിക്കു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൽ നിരീക്ഷിച്ച് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നിർദേശവും നല്‍കിയിട്ടുണ്ട്.

eng­lish sum­ma­ry; odisha give 79 lakh for Mis­sion­ar­ies of Charity

you may also like this video;

Exit mobile version