ഒ ഇ സി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിനായി 200 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒ ഇ സി, ഒ ഇ സി(എച്ച്), എസ് ഇ ബി സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണത്തിനാണ് ഈ അധിക തുക ലഭ്യമാക്കിയത്.
ഈ വർഷം ബജറ്റിൽ വകയിരുത്തിയ 240 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. അതിനുപുറമെയാണ് ഇപ്പോൾ 200 കോടി രൂപ അധികവിഹിതമായി അനുവദിച്ചത്. എസ് സി, എസ് ടി, ഒ ബി സി, ഒ ഇ സി വിഭാഗങ്ങളുടെ സ്കോളർഷിപ്പുകൾക്കായി സർക്കാർ ഇതിനകം 5326 കോടി രൂപ അനുവദിച്ചു.

