Site icon Janayugom Online

പാംഗോങില്‍ ചെെനീസ് പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍

പാംഗോങ് തടാകത്തിന് കുറുകെയുള്ള ചെെനീസ് പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയിലെന്ന് ഉപഗ്രഹചിത്രങ്ങള്‍. 400 മീറ്റര്‍ നീളമുള്ള പാലമാണ് ഇവിടെ അനധികൃതമായി ചൈന നിര്‍മ്മിക്കുന്നത്. പാലം പൂര്‍ത്തിയാകുന്നതോടെ കിഴക്കൻ ലഡാക്കിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പ്രദേശത്ത് ചെെനയ്ക്ക് ശക്തമായ സൈനിക ആധിപത്യം ലഭിക്കും. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ സമയത്ത് ചെെനീസ് ഹോസ്പിറ്റലുകളും സെെനിക കേന്ദ്രങ്ങളും കണ്ടെത്തിയ വടക്കന്‍ പാംഗോങിലെ ചെെനീസ് സെെനികത്താവളത്തിനു സമീപമാണ് എട്ട് മീറ്റര്‍ വീതിയുളള പുതിയ പാലം. 

പാലത്തിന്റെ നിര്‍മ്മാണത്തിനായി ക്രെയിന്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉപയോഗിക്കുന്നതായി ജനുവരി 12 മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ സഹിതം എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നിർമ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കണക്കിലെടുക്കുമ്പോൾ, പാലം ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ നോർത്ത് ബാങ്കിൽ നിന്നുള്ള സൈനികർക്ക് റുട്ടോഗിലെത്താനുള്ള ദൂരം 200ല്‍ നിന്ന് 150 കിലോമീറ്ററായി കുറയും.
ഏകദേശം 60 വർഷമായി ചൈന അനധികൃത അധിനിവേശ പ്രദേശങ്ങളിലാണ് പാലം നിർമ്മിക്കുന്നതെന്നും ഇത്തരം നിയമവിരുദ്ധമായ അധിനിവേശം അംഗീകരിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
eng­lish summary;Of the Chi­nese Bridge in Pangong
Con­struc­tion is rapid
you may also like thid video;

Exit mobile version