Site icon Janayugom Online

ഓ​ഫ്റോ​ഡ് റെ​യ്സ്; ഹാജരാകാൻ ​നടൻ ജോജു സാവകാശം തേടി

വാഗമണ്ണിലെ ഓ​ഫ്റോ​ഡ് റെ​യ്​​സി​ൽ പ​ങ്കെ​ടു​ത്ത നടന്‍ ജോജു ജോര്‍ജ് ആ​ർ​ടി​ഒ മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ സാ​വ​കാ​ശം തേ​ടി. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ചെ​ന്ന പ​രാ​തി​യി​ലാണ് താരത്തിനെതിരെ നടപടി. വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളു​മാ​യി ഇ​ടു​ക്കി ആ​ർ​ടിഒ​യു​ടെ മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. അതേസമയം ഹാജരാകാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന്റെ കാലാവധി കഴിയുന്ന ഘട്ടത്തിലാണ് ജോജു സാവകാശം തേടുന്നത്. സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ തി​ര​ക്കു​കള്‍ കാരണമാണ് എത്തിച്ചേരാന്‍ സാധിക്കാത്തതെന്നും അ​ടു​ത്ത​യാ​ഴ്ച ഹാ​ജ​രാ​കാ​മെ​ന്നും ജോജു അറിയിച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഓ​ഫ് റോ​ഡ് മ​ത്സ​ര​ത്തി​നി​ടെ തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​നാ​ൽ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതാണ് ജോജു ഉള്‍പ്പെടെയുള്ളവര്‍ ലംഘിച്ചത്. ഇവര്‍ക്കെതിരെ നോട്ടീസും നല്‍കിയിരുന്നു. കെഎ​സ്‌യു ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടോ​ണി തോ​മ​സ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

Eng­lish Summary:Off road race; Actor Jojo asked for time to appear
You may also like this video

Exit mobile version