Site iconSite icon Janayugom Online

ഒഐസിസി ഭാരവാഹിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അടി തുടങ്ങി; സുധാകര- സതീശന്‍ കൊമ്പുകോര്‍ക്കല്‍

സംസ്ഥാന കോണ്‍ഗ്രസിലെ സുധാകരന്‍-സതീശന്‍ പോര് ഒഐസിസിയെയും ബാധിച്ചിരിക്കുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വത്തെ ചൊല്ലിയാണ് നിലവിലെ തര്‍ക്കം. ഒഐസിസി കമ്മിറ്റി തന്റെ വരുധിക്ക് നിര്‍ത്താനാണ് കെപിസിസി പ്രസിഡന്‍റ് സുധാകരന്റെ ശ്രമം. അതിനായി സംഘടന പിടിച്ചെടുക്കാനാണ് അദ്ദേഹത്തിന്റെ നീക്കം . 

എന്നാല്‍ സുധാകരന്റെ നീക്കം അട്ടിമറിച്ച് മറുവിഭാഗം നേതാക്കള്‍ രംഗത്തെത്തി.തുടര്‍ന്ന് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ട സുധാകരന്റെ നടപടി പിന്‍വലിച്ചു.

വി ഡി സതീശന്‍ അടക്കമുള്ള മറുവിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. സുധാകരന്റെ അമേരിക്കന്‍ യാത്രയിലാണ് കമ്മിറ്റി പിരിച്ചു വിട്ടത്.ഇതോടെ മറുവിഭാഗം ഇടഞ്ഞതോടെ പിറ്റേ ദിവസം തന്നെ ഹൈക്കമാന്റ് ഇടപ്പെട്ട് ഉത്തരവ് പിന്‍വലിപ്പിച്ചു.

ഒമാനില്‍ നിന്നുള്ള ശങ്കരപിള്ള കുമ്പളത്ത് ചെയര്‍മാന്‍ ആയിട്ടുള്ള കമ്മിറ്റിയാണ് കെ സുധാകരന്‍ പിരിച്ചു വിട്ടത്. പകരം ജെയിംസ് കൂടലിന് ചുമതല നല്‍കി. ഇതാണ് വലിയ പ്രതിഷേധത്തിനു ഇടയാക്കിയത്

Eng­lish Summary
OICC start­ed beat­ing the Con­gress over the office; Sud­hakara- Satheesan Kombukorkal

You may also like this video:

YouTube video player
Exit mobile version