റഷ്യ–യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 118 ഡോളര്‍ കടന്നു. ജൂലൈ 2014 നുശേഷമുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
കൂടുതൽ എണ്ണ വിപണിയിലെത്തിയാലും ക്രൂഡ് വില ഉയർന്ന തലത്തിൽ തന്നെ തുടരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 15 ശതമാനത്തിന്റെ വർധനയാണ് ക്രൂഡ് വിലയിലുണ്ടായിരിക്കുന്നത്.
പുതിയ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പടിപടിയായ അടുത്തദിവസങ്ങളില്‍ ലിറ്ററിന് 25 രൂപയുടെ വരെ വര്‍ധന ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍.
english summary; Oil price 118 dolar
you may also like this video;