Site iconSite icon Janayugom Online

എണ്ണവില 110 ഡോളര്‍ കടന്നു

ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 110 ഡോളറിന് മുകളിലെത്തി. ഡബ്യുടിഐ ക്രൂഡിന്റെ വില 108 ഡോളര്‍ പിന്നിട്ടു.

2014 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ എണ്ണവില. യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയുടെ എണ്ണയും പ്രകൃതി വാതകവും വിപണിയിലേക്ക് എത്രത്തോളം എത്തുമെന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഊര്‍ജമേഖലയിലേക്കു കൂടി ഉപരോധം വ്യാപിപ്പിച്ചാല്‍ എണ്ണവില ബാരലിന് 130 ഡോളര്‍ വരെ ഉയര്‍ന്നേക്കും. വില നിയന്ത്രണത്തിനായി ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്നും 60 ദശലക്ഷം ബാരല്‍ വിപണിയിലേക്ക് ഉടന്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുനീങ്ങുന്നുണ്ട്.

eng­lish sum­ma­ry; Oil prices crossed 110 dolar

you may also like this video;

Exit mobile version