യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നു. ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളര്‍ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.
ഒക്ടോബര്‍ 10നുമുമ്പുള്ള നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. ആഗോള വിപണിയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയാണ് വിലതകര്‍ച്ചക്കു പിന്നില്‍.
വിലയില്‍ തിരുത്തലുണ്ടായതോടെ രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പെട്രോളിനും ഡീസലിനും വിലകുറയ്ക്കാൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് നൽകാനാകുമെന്നാണ് വിലയിരുത്തല്‍.
english summary;Oil prices fall in global markets
you may also like this video;