രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കഴിഞ്ഞ ഏഴുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 87 ഡോളറിലെത്തി. 2014 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അബുദാബിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ, മുസഫ ഐകാഡ് സിറ്റിയിലെ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനമാണ് എണ്ണ വില ഉയരാൻ കാരണമായത്.
എണ്ണ വിതരണം തടസപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ എണ്ണ വിലയെ ബാധിക്കുകയാണ്. ഡിസംബർ ഒന്നിന് 69 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വിലയാണ് ഇപ്പോൾ 87 ഡോളറിലെത്തിയത്. ഉപയോഗത്തിന് അനുസരിച്ച് ഉല്പാദനം കൂടാത്തതും വിപണി വിലയിൽ പ്രതിഫലിക്കുന്നുണ്ട്.
ENGLISH SUMMARY:Oil prices rise sharply in international markets
You may also like this video