Site iconSite icon Janayugom Online

കൃഷ്ണ‑ഗോദാവരി തടത്തില്‍ ‍എണ്ണ ഉല്പാദനം ആരംഭിക്കുന്നു

KGKG

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) കൃഷ്ണ‑ഗോദാവരി നദീ തടത്തില്‍ ക്രൂഡ് ഓയില്‍ ഉല്പാദനം അടുത്ത ആഴ്ച ആരംഭിക്കും. ആഴക്കടല്‍ എണ്ണ പര്യവേഷണ പദ്ധതിയുടെ ഭാഗമായാണ് നീക്കം. പുതിയ നീക്കം രാജ്യത്തെ പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപ ലാഭിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

ഇന്ത്യയിലെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനവും പ്രകൃതി വാതകത്തിന്റെ പകുതിയോളവും ഇറക്കുമതി ചെയ്യുകയാണ്. ഈ ആശ്രിതത്വം കുറയ്ക്കുകയാണ് ലക്ഷ്യം. 2028–30ഓടെ പെട്രോകെമിക്കല്‍ പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപവും ഒഎന്‍ജിസി പദ്ധതിയിടുന്നു. നിക്ഷേപം രണ്ട് വ്യത്യസ്ത പദ്ധതികള്‍ക്കായി ഉപയോഗിക്കും. കൃഷ്ണ‑ഗോദാവരി നദിപ്രദേശത്തെ ക്രൂഡ് ഓയില്‍ ഉല്പാദനത്തിന് പ്രധാന പരിഗണന നല്‍കുന്നതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആഭ്യന്തര ഉല്പാദനത്തിലെ വര്‍ധന ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വിദേശനാണ്യത്തിന്റെ ഒഴുക്ക് ലാഭിക്കാന്‍ സഹായിക്കും. നിലവിലെ ബ്രെന്റ് ക്രൂഡ് വില 77.4 ഡോളറാണ്. ഈ ഉല്പാദനം മാത്രം പ്രതിദിനം 29 കോടി ലാഭമുണ്ടാക്കും. വാര്‍ഷിക കണക്കെടുത്താല്‍ ഇത് 10,600 കോടി രൂപയാണ്.

Eng­lish Sum­ma­ry: Oil pro­duc­tion begins in the Krish­na-Godavari basin

You may also like this video

Exit mobile version