തൃശൂർ കൊടകരയിൽ ഇന്നലെ പെയ്ത ശക്തമായ മഴയെ തുടർന്ന് പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം രാവിലെ ആറുമണിയോടെ ആയിരുന്നു.
പഴയ കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിൽ 17 പേർ ഉണ്ടായിരുന്നു. മൂന്ന് പേർ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ട്. ബാക്കി ഉള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി സംഭവ സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്ക് പോകുവാൻ നിൽക്കുമ്പോഴാണ് അപകടം. വലിയ ശബ്‍ദം കേട്ടതിനെ തുടർന്ന് കുറച്ച് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് തകർന്നു വീണത്. രാഹുൽ, അലീം, റൂബൽ എന്നിവരാണ് കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ.
കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു : മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നു

