Site iconSite icon Janayugom Online

കൊച്ചിയില്‍ വീണ്ടും പഴകിയ മത്സ്യം പിടികൂടി; 135 കിലോ മത്സ്യം പിടിച്ചെടുത്തു

കൊച്ചിയില്‍ വീണ്ടും പഴകിയ മത്സ്യം പിടികൂടി. വൈപ്പിന്‍ കാളമുക്ക് മത്സ്യമാര്‍ക്കറ്റില്‍ നിന്നും 135 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെയാണ് കാളമുക്ക് ഫിഷ് മാള്‍ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. വൈപ്പിനിലെ ഏറ്റവും പ്രധാനപ്പെട്ട മൽസ്യ മാർക്കറ്റിൽ ഒന്നാണ് കാളമുക്ക്.

കഴിഞ്ഞ ദിവസം മരട് ദേശീയപാതയില്‍ നിന്നും രണ്ട് കണ്ടെയ്‌നര്‍ പഴകിയ മത്സ്യം പിടികൂടിയത് പിന്നാലെയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന.

ചാള, ഫിലോപ്പി, പാമുള്ളന്‍, പിരാന തുടങ്ങിയ മത്സ്യങ്ങളാണ് കണ്ടെടുത്തത്. വലിയ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഇവ പുറത്തേയ്ക്ക് എടുത്തു. പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നല്‍കി.

Eng­lish Sum­ma­ry: Old fish caught again in Kochi
You may also like this video

Exit mobile version