മലപ്പുറം മഞ്ചേരിയിൽ വയോധികനും കുടുംബത്തിനും ക്രൂര മർദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ ഭാര്യക്കും, ഓട്ടിസം ബാധിതനായ ഉണ്ണിയുടെ മകനും പരിക്കേറ്റു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിന് തുടർന്ന് ബന്ധു ആണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. മഞ്ചേരി പൊലീസിൽ പരാതി നൽകി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കേസെടുത്തു
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മുളക്പൊടി എറിഞ്ഞ ശേഷമാണ് മർധിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ബന്ധുവായ യൂസഫും മകൻ റാഷിനും ചേർന്നാണ് മർദിച്ചത്. വഴി വെട്ടുന്നതിനായി ജെസിബിയുമായെത്തിയപ്പോള്‍ ഉണ്ണി മുഹമ്മദ് തടഞ്ഞു. ഈ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണം. മരുമകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
English Summary: old man attacked in malappuram
You may also like this video