Site icon Janayugom Online

ഫേസ്ബുക്കില്‍ പഴയ പോസ്റ്റുകൾ വീണ്ടും എത്തി; പ്രശ്‌നം പരിഹരിച്ച് മെറ്റ

ഫേസ്ബുക്കില്‍ വർഷങ്ങൾക്ക് മുൻപ് ചെയ്ത അപ്‌ഡേറ്റുകളും കമന്റുകളും ന്യൂസ് ഫീഡിൽ നിറഞ്ഞതായി പരാതി. ഫേസ്ബുക്കിന്റെ അൽഗോരിതത്തിൽ സംഭവിച്ച തകരാറായിരുന്നു കാരണം. അമേരിക്കയിലും ബ്രിട്ടനിലുമാണ് തകരാറ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും മൂന്ന് മണിക്കുമിടയിലായിരുന്നു സംഭവം. നിരവധി പേരാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്ത് വന്നത്. ഫേസ്ബുക്ക് വെബ്‌സൈറ്റിലും ആപ്പിലും തകരാറ് അനുഭവപ്പെട്ടതായി പരാതിയുണ്ട്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തകരാറ് മെറ്റ പരിഹരിച്ചിരുന്നു. 

Eng­lish Summary:Old posts on Face­book are back; Fixed the prob­lem and meta
You may also like this video

Exit mobile version