Site iconSite icon Janayugom Online

ഇന്ത്യയുടെ നീന്തൽ പോരാട്ടത്തിന് അന്ത്യം; ശ്രീഹരിയും ധിനിധിയും സെമി കാണാതെ പുറത്ത്

dhinididhinidi

പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ നീന്തൽ പോരാട്ടത്തിന് അന്ത്യം. ശ്രീഹരി നടരാജും ധിനിധി ദേശിംഗും സെമി കാണാതെ പുറത്തായി. പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്ക് ഹീറ്റ്സിൽ 33-ാം സ്ഥാനത്താണ് ശ്രീഹരി നടരാജ് ഫിനിഷ് ചെയ്തത്.
ഹീറ്റ്സിൽ 55.01 സെക്കന്‍ഡ് സമയം കുറിച്ച് നടരാജ് രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. വ്യക്തിഗത മികച്ച സമയം 53.77 സെക്കൻഡ് കുറിച്ച ശ്രീഹരിക്ക് തന്റെ മികവ് പുറത്തെടുക്കാനായില്ല. സീസണിലെ മികച്ച സമയമായ 54.68 സെക്കൻഡിനേക്കാൾ മങ്ങിയ പ്രകടനവും കൂടിയായി ഇത് മാറി. ഹീറ്റ്‌സിലെ ഏറ്റവും വേഗതയേറിയ 16 താരങ്ങളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക.
വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ 23-ാം സ്ഥാനത്തായിരുന്നു ധിനിധി ദേശിംഗുവിന്റെ ഫിനിഷ്. 14 കാരിയായ ധിനിധി ദേശിംഗ് 2:06.96 സെക്കൻഡിൽ ഹീറ്റ് 1 ലെ ചാർട്ടിൽ ഒന്നാമതെത്തിയെങ്കിലും ഓവറോള്‍ പ്രകടനത്തില്‍ 23-ാം സ്ഥാനത്ത് ഒതുങ്ങി. 200 മീറ്റർ ഫ്രീസ്റ്റൈൽ ദേശീയ റെക്കോഡ് ഉടമയാണ് ധിനിധി. 

കഴിഞ്ഞദിവസം നടന്ന പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലില്‍ ജർമ്മനിയുടെ ലൂക്കാസ് മെർട്ടൻസ് സ്വർണവും ഓസ്ട്രേലിയയുടെ ഇലാജ വിന്നിങ്ടണ്‍ വെള്ളിയും നേടി. ദക്ഷിണ കൊറിയന്‍ താരം കിം വൂമിനാണ് വെങ്കലം.
4–100 മീറ്റർ നീന്തല്‍ റിലേ പുരുഷൻ വിഭാഗത്തില്‍ അമേരിക്കയും വനിതകളില്‍ ഓസ്ട്രേലിയയും സ്വർ‍ണം ചൂടി. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിനുശേഷം 4–100 മീറ്റർ റിലേയില്‍ ഓസ്ട്രേലിയ റിലേ സ്വർണം കൈവിട്ടിട്ടില്ല.

Eng­lish Sum­ma­ry: Olympics: Sri­hari and Dhinid­hi are out

You may also like this video

Exit mobile version