ഓം, കെജിഎഫ് ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്ന അദ്ദേഹം ബംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. തന്റെ ചികിത്സക്കായുള്ള ചിലവിനെ കുറിച്ച് ഹരീഷ് റായ് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഒറ്റ ഇൻജക്ഷന് 3.55 ലക്ഷം രൂപ ചെലവ് വരുമെന്നും, 63 ദിവസത്തെ ഒരു സൈക്കിളിൽ മൂന്ന് ഇൻജക്ഷനുകള്‍ വരെയും എടുക്കേണ്ടതായി വന്നിരുന്നു.
നടന്മാരായ യഷ്, ധ്രുവ് സർജ എന്നിവരുൾപ്പെടെ കന്നഡ സിനിമയിൽനിന്നുള്ള നിരവധിപ്പേർ ഹരീഷിന് ചികിത്സാസഹായമെത്തിച്ചിരുന്നു. ഉപേന്ദ്ര സംവിധാനംചെയ്ത് ശിവരാജ്കുമാർ നായകനായ ഓം എന്ന ചിത്രം റിലീസായതിനു പിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയർന്നത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.
‘കെജിഎഫി‘ന്റെ രണ്ട് ഭാഗങ്ങൾ കൂടാതെ, കന്നഡയിൽ ‘ഓം’, ‘സമര’, ‘ബാംഗ്ലൂർ അണ്ടർവേൾഡ്’, ‘ജോഡിഹക്കി’, ‘രാജ് ബഹദൂർ’, ‘സഞ്ജു വെഡ്‌സ് ഗീത’, ‘സ്വയംവര’, ‘നല്ല’ എന്നിങ്ങനെ നിരവധി സിനിമകളിലും തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും ഹരീഷ് റായ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

