Site iconSite icon Janayugom Online

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ചുമതലയേറ്റു

omar abdullahomar abdullah

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ചുമതലയേറ്റു.സ്വതന്ത്ര എംഎൽഎ സുരീന്ദർ സിങ് ചൗധരിയാണ് ഉപമുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്‌മീര്‍ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയെ നൗഷേര എന്ന മണ്ഡലത്തില്‍ നിന്നും സുരീന്ദര്‍ പരാജയപ്പെടുത്തിയിരുന്നു. ജമ്മുവില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് സുരീന്ദറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്. നാഷണൽ കോൺഫറൻസ് എംഎൽഎയായ മേന്ദർ ജാവേദ് അഹമ്മദ് റാണ, റാഫിയാബാദിൽ നിന്നുള്ള ജാവിദ് അഹമ്മദ് ദാർ, ഡിഎച്ച് പോരയിൽ നിന്നുള്ള സക്കീന ഇറ്റൂ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന് ശേഷം ജമ്മു കശ്‌മീരിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ഇന്ത്യ’ സഖ്യത്തിലെ നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ , പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടിനേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് കെ കനിമൊഴി, എൻസിപി നേതാവ് സുപ്രിയ സുലെ, , ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കൾ ശ്രീനഗറിലെ കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. പ്രത്യേക പദവി നഷ്‌ടപ്പെട്ടതിന് ശേഷമുള്ള ആദ്യ സർക്കാരിന്റെ മുഖ്യമന്ത്രിയായാണ് ഒമര്‍ അബ്ദുള്ള ചുമതലയേറ്റത്.

Exit mobile version