Site iconSite icon Janayugom Online

രണ്ട് മണിക്കൂറില്‍ ഒമിക്രോണ്‍ തിരിച്ചറിയാം: കിറ്റ് വികസിപ്പിച്ച് അസം ഐസിഎംആര്‍

omicronomicron

ഒമിക്രോൺ പരിശോധനഫലം രണ്ടുമണിക്കൂറിൽ ലഭ്യമാകുന്ന കിറ്റ്​ വികസിപ്പിച്ച് ഐസിഎംആര്‍. അസം ദിബ്രുഗഡിലെ ​ഐസിഎംആറിന്റെ റീജ്യണൽ മെഡിക്കൽ റിസർച്ച്​ സെന്ററാണ്​ കിറ്റ്​ വികസിപ്പിച്ചത്​.
നവംബർ 24 മുതൽ ​ദിബ്രുഗഡ്​ ഐസിഎംആർ കിറ്റ്​ വികസിപ്പിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിരുന്നു. അതിവേഗം പടരാന്‍ സാധ്യതയുള്ള ഒമിക്രോണിനെതിരെ വിമാനത്താവളങ്ങളിലും മറ്റും പരിശോധന ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരിശോധന ഫലത്തിനായി മണിക്കൂറുകളോളമുള്ള കാത്തിരിപ്പ്​ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ഒമിക്രോൺ വ്യാപകമായി പടരുന്ന രാജ്യങ്ങളിലെ ഉൾപ്പെടെ 1000 കോവിഡ്​ രോഗികളുടെ സാമ്പിളുകൾ കിറ്റിലൂടെ പരിശോധിച്ച്​ ഉറപ്പുവരുത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐസിഎംആർ ‑ആർഎംആർസിയിലെ മുതിർന്ന ശാസ്​ത്രജ്ഞൻ ഡോ. ബിശ്വജ്യോതി ബോർ​ക്കക്കോട്ടിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. കിറ്റിന്റെ ലൈസൻസിങ്​ നടപടികൾ പുരോഗമിക്കുകയാണ്​. അടുത്തയാഴ്ച​ചയോടെ ലൈസൻസ്​ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. കൊൽക്കത്ത ആസ്ഥാനമായ ജിസിസി ബയോടെകാണ്​​ വാണിജ്യാടിസ്​ഥാനത്തിൽ കിറ്റ്​ നിർമിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഡൽഹി, രാജസ്​ഥാൻ, മഹാരാഷ്​ട്ര, കർണാടക, ഗുജറാത്ത്​, ആന്ധ്രപ്രദേശ്​, ഛണ്ഡീഗഡ്​ എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Eng­lish Sum­ma­ry: Omi­cron can be iden­ti­fied in two hours: Assam ICMR devel­oped Kit

You may like this video also

Exit mobile version