രാജ്യത്ത് ഇതുവരെ 1,431 പേര്‍ക്ക് കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്രം. ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 23 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 454 കേസുകളും ഡൽഹിയിൽ 351 കേസുകളും തമിഴ്നാട്ടിൽ 118 കേസുകളും ഗുജറാത്തിൽ 115 കേരളത്തിൽ 107 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ 44 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തായി.
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി രണ്ടാമതാണ്.
English Summary: Omicron case on the rise: The number of Omicron cases in the country has risen to 1,431
You may like this video also