Site iconSite icon Janayugom Online

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി

ആശങ്കയായി രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി.

മഹാരാഷ്ട്രയിൽ 7 ഒമിക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മുംബൈയിലുള്ള 3 പേർക്കും പിമ്പ്രി ചിഞ്ച്വാദിൽ ഉള്ള 4 പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 17 ആയി.

ഗുജറാത്തിൽ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കും ഭാര്യാ സഹോദരനുമാണ് പുതുതായി ഒമൈക്രോൺ സ്ഥിരീകരിച്ചത്.ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയതായി ആരോഗ്യ വിദഗ്‌ദ്ധർ അറിയിച്ചു.രാജ്യത്തെ ജനങ്ങൾ കോവിഡിൽ നിന്നും ജാഗ്രത പാലിക്കണമെന്നും കൊവിഡ് മാസ്ക് ഉപയോഗം കുറയ്ക്കരുതെന്നും നിതി ആയോഗ് അംഗം വികെ പോള്‍ വ്യക്തമാക്കി.
വാക്‌സിൻ സ്വീകരിക്കുന്നത് പോലെ പ്രധാനമാണ് മാസ്ക് ധരിക്കുക എന്നതെന്നും വികെ പൊൾ കൂട്ടിച്ചേർത്തു.
eng­lish summary;Omicron cas­es are on the rise in india
you may also like this video;

Exit mobile version