Site iconSite icon Janayugom Online

ഒമിക്രോൺ; രാജ്യത്ത് കേസുകള്‍ നൂറു കടന്നു,അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം

omicron variantomicron variant

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 11 സംസ്​ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേതം അതിവേഗതയിലാണ് പകരുന്നതെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി.

ലോകത്തെമൊത്തം ഒമിക്രോൺ കേസുകളിൽ 2.4 ശതമാനവും കൊറോണ വെെറസിന്റെ പുതിയ വകഭേതമായ ഒമിക്രോൺ ആണെന്നും ഇത് ഡെൽറ്റ വകഭേതത്തേക്കാൾ വ്യാപനശേഷി കൂടിയതെണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകെ ഹെെ റിസ്ക് കാറ്റഗറിയിൽപെട്ട 19 ജില്ലകളാണുള്ളത്.ഇവിടെ കോവിഡ് വ്യാപനം കൂടുതലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഒമിക്രോൺ ആശങ്ക പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഡൽഹിയിൽ പുതുതായി 10 ഒമിക്രോൺ കേസുകൾ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെയാണ്​ ആരോഗ്യമന്ത്രാലയത്തിൻറെ പ്രതികരണം. മഹാരാഷ്​ട്രയിൽ ഇതുവരെ 32 പേർക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചു. കർണാടക, ഗുജറാത്ത്​, കേരള, തമിഴ്​നാട്​, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്​ എന്നിവയാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ.
Eng­lish sum­ma­ry; Omi­cron cas­es are ris­ing in India
you may also like this video;

Exit mobile version