Site iconSite icon Janayugom Online

ഒമിക്രോണ്‍ ഭീതി; മഹാരാഷ്ട്രയില്‍ കേസുകള്‍ കൂടുന്നു

മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. എട്ട് പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം ഉടനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ നല്‍കാനാണ് നിലവില്‍ മുന്‍ഗണനയെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. മൂന്നാം ഡോസ് നല്‍കാന്‍ രാജ്യത്ത് ഇപ്പോഴുള്ള രണ്ട് വിദഗ്ധ സമിതികളും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ENGLISH SUMMARY:Omicron Cas­es rise in Maharashtra
You may also like this video

Exit mobile version