Site icon Janayugom Online

ഒമിക്രോണ്‍: വാര്‍ റൂമുകള്‍ സജ്ജമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

Omicron

രാജ്യത്ത് ഒമിക്രോണ്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍ വാര്‍ റൂമുകള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ വാര്‍ റൂമുകള്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരെ മേഖല തിരിച്ച് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
അതിനിടെ ഒമിക്രോണ്‍ പ്രതിരോധത്തില്‍ ആഗോളതലത്തില്‍ പങ്കാളികളായ ഏഴു രാജ്യങ്ങളിലെ പ്രവര്‍ത്തകര്‍ക്കായി 580 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ധനസഹായം നല്കാന്‍ യു എസ് തീരുമാനിച്ചു. അമേരിക്കന്‍ രക്ഷാപദ്ധതിയില്‍ നിന്നാകും തുക വകയിരുത്തുക. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും പൊതു ആരോഗ്യവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും അടിയന്തര ജീവന്‍ രക്ഷാ സഹായങ്ങള്‍ നല്‍കുന്നതിനും ഇത് സഹായകമാകുമെന്ന് യു എസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Eng­lish Sum­ma­ry: Omi­cron: Cen­tral pro­pos­al to set up war rooms

You may like this video also

Exit mobile version