Site iconSite icon Janayugom Online

യു​കെ​യി​ൽ ഒ​മി​ക്രോ​ൺ ആശങ്ക; രോ​ഗ​ബാ​ധി​ത​ർ പതിനായിരം

യു​കെ​യി​ൽ ഒ​മി​ക്രോ​ൺ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ശ​നി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ യു​കെ​യി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച യു​കെ​യി​ലു​ട​നീ​ളം 90,418 കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ർ‌​ട്ട് ചെ​യ്തു. കാ​ര്യ​ങ്ങ​ൾ വ​ള​രെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ് ഖാ​ൻ പറഞ്ഞു.

അ​തേ​സ​മ​യം, ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ലോ​ക​ത്ത് അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​ല​വി​ൽ 89 രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ര​ട്ടി​വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പറഞ്ഞു.

eng­lish sum­ma­ry; Omi­cron Con­cerns in the UK; Thou­sands of patients

you may also like this video;

Exit mobile version