അഞ്ച് പേര്‍ക്ക്കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കര്‍ണാടകയിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം പത്തൊമ്പതായി. 13 മുതല്‍ 18 വയസുവരെയുള്ള വിദ്യാര്‍ത്ഥികളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഭദ്രാവതി, ധര്‍വാഡ്, ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിലാണ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവം ആറുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 158 ആയി. 11 സംസ്ഥാനങ്ങളിലാണ് നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 54, ഡല്‍ഹിയില്‍ 22, രാജസ്ഥാനില്‍ 17, കര്‍ണാടകയില്‍ 19, തെലങ്കാനയില്‍ 20, ഗുജറാത്തില്‍ 11, കേരളത്തില്‍ 11, ആന്ധ്രാപ്രദേശില്‍ 1, ചണ്ഡീഗഡില്‍ ഒന്ന്, തമിഴ്‌നാട്ടില്‍ 1, പശ്ചിമബംഗാളില്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക കോവിഡ് സാങ്കേതിക ഉപദേശക സമിതി പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
English Summary: Omicron confirmed among students in Karnataka; 19 patients in the state
You may like this video also