Site iconSite icon Janayugom Online

ഒമിക്രോണ്‍ വ്യാപനം: സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയെന്ന് ഐഎംഎഫ്

ഒമിക്രോൺ വ്യാപനം വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ വൻ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). വികസ്വര രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയാകും നേരിടേണ്ടിവരികയെന്ന് ഐഎംഎഫിലെ സാമ്പത്തിക ശാസ്ത്രജ്ഞരായ സ്റ്റീഫൻ ഡാനിംഗർ, കെന്നത്ത് കാങ്, ഹെലിൻ പൊയർസൺ തുടങ്ങിയവർ പറഞ്ഞു. 

ഒമിക്രോൺ ആശങ്കകൾക്കു പുറമെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക ചെലവ് വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഉയർന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി നിരക്കുവർധന വേഗത്തിലാക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് സൂചന നൽകിയതിനു പിന്നാലെയാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. വികസ്വര രാജ്യങ്ങൾ സാമ്പത്തിക ആഘാതങ്ങള്‍ നേരിടുന്നതിനു വേണ്ടിയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഐഎംഎഫ് പറഞ്ഞു. 

ENGLISH SUMMARY:Omicron expan­sion: IMF says chal­lenge to economy
You may also like this video

Exit mobile version