Site iconSite icon Janayugom Online

ഒമിക്രോണ്‍ ഭീതി; പൊതുപരിപാടികൾക്ക് നിരോധനം

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ഇന്നലെ 144 പ്രഖ്യാപിച്ചു. ഇന്നും ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് കര്‍ശനനിരോധനം തുടരും. രോഗത്തിന്റെ വ്യാപനം തടയുന്നതിനായി റാലികള്‍, ആളുകളുടെയോ വാഹനങ്ങളുടെയോ ജാഥകള്‍, ഘോഷയാത്രകള്‍ ഇവയെല്ലാം നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എഐഎംഐഎം പാര്‍ട്ടിയുടെ റാലി ഇന്ന് മുംബൈയില്‍ നടക്കുന്നുണ്ട്.

ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് മുംബൈയില്‍ എത്തിയിട്ടുള്ളത്. കൂടാതെ സഞ്ജയ് റൗത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്നതുകൊണ്ടാണ് അടിയന്തരമായി 144 പ്രഖ്യാപിച്ചതെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

eng­lish sum­ma­ry; Omi­cron Fear; Pro­hi­bi­tion of pub­lic events

you may also like this video;

Exit mobile version