Site iconSite icon Janayugom Online

ഒമിക്രോണ്‍ ഭീതി; അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ വിലക്ക് നീട്ടി

ഒമിക്രോണ്‍ വകഭേദം ലോകരാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ വിലക്ക് നീട്ടി. ജനുവരി 31 വരെയാണ് വിലക്ക് നീട്ടിയതെന്ന് ഡിജിസിഎ വ്യക്തമാക്കി. കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 15 മുതല്‍ വിലക്ക് നീക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ഡിജിസിഎ നിലപാട് മാറ്റുകയായിരുന്നു. പുതിയ തീരുമാനം ഇനി കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. 

ENGLISH SUMMARY:Omicron Fear; The ban on inter­na­tion­al flights has been extended
You may also like this video

Exit mobile version