Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് ഒമിക്രോണ്‍; സംസ്ഥാനത്ത് ആകെ 88 രോഗികള്‍

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനുപിന്നാലെ മഹാരാഷ്ട്രയിലെ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 88 ആയി. പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 13 പേ​ര്‍ പു​നെ ജി​ല്ല​യി​ല്‍ നി​ന്നും മൂ​ന്ന് പേ​ര്‍ പു​നെ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​മു​ള്ള​വ​രാ​ണ്. മും​ബൈ​യി​ൽ നി​ന്ന് അ​ഞ്ച്, ഒ​സ്മാ​നാ​ബാ​ദി​ൽ നി​ന്ന് ര​ണ്ട്, താ​നെ, നാ​ഗ്പൂ​ർ, മീ​രാ-​ഭ​യാ​ന്ദ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ കേ​സും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​പു​തി​യ രോ​ഗി​ക​ളി​ൽ 18 പേ​ർ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രാ​ണ്. ഒ​രാ​ൾ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​ട്ടി​ല്ല. ഇ​വ​രി​ൽ 16 പേ​ർ വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​വ​രാ​ണ്. ഏ​ഴു പേ​ർ ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രാ​ണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Omi­cron for 23 in Maha­rash­tra; A total of 88 patients in the state

You may like this video also

Exit mobile version