Site icon Janayugom Online

ന്യൂയോർക്കിൽ അഞ്ചു പേർക്ക് കൂടി ഒമിക്രോൺ

ഭീതി പരത്തികൊണ്ട് ഒമിക്രാണ്‍ വെെറസ് ബാധിതരുടെ എണ്ണം ലോകത്ത് വര്‍ധിക്കുന്നു. അമേരിക്കയില്‍ അ‍ഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച. ന്യൂയോർക്ക് സിറ്റിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ഗവർണർ കാത്തി ഹോച്ചുൽ ട്വീറ്റ് ചെയ്തു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥീരീകരിക്കുന്നവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത് 67കാരിക്കാണ്. ദക്ഷിണാഫ്രിക്കൻ യാത്രക്ക് ശേഷം ന്യൂയോർക്കിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ രോഗിയെ ക്യൂൻസിലും കണ്ടെത്തി. കാലിഫോണിയയാണ് യു.എസിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ച നഗരം. പിന്നാലെ മിന്നിസോട്ടയിലും കൊളറാഡോയിലും രോഗബാധിതരെ കണ്ടെത്തി.

നവംബർ 25ന് ദക്ഷിണാഫ്രിക്കയിലാണ് കോറോണയുടെ വകഭേദമായ ഒമിക്രോൺ വൈറസ് ആദ്യമായി ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് നവംബർ ഒമ്പതിനാണ് ആദ്യ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചത്
ENGLISH SUMMARY;Omicron for five more in New York
YOU MAY ALSO LIKE THIS VIDEO ;

Exit mobile version