Site iconSite icon Janayugom Online

ഒമിക്രോണ്‍ 57 രാജ്യങ്ങളില്‍, തീവ്രത കുറവെന്ന് പഠനങ്ങള്‍

omicronomicron

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം 57 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കയിലും യൂറോപ്പിലും ഉള്‍പ്പെടെ ഡെല്‍റ്റ വകഭേദമാണ് കൂടുതലെന്നും ഒമിക്രോണിന്റെ പ്രത്യാഘാതങ്ങള്‍ക്ക് വിശകലനം ചെയ്യാനുള്ള സമയമായിട്ടില്ലെന്നും സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം യൂറോപ്പില്‍ രൂക്ഷമാകുമെന്നാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സമയമെടുത്തുമാത്രമേ ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിയുവെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ അറുപത് ദിവസത്തിനുള്ളില്‍ ഗ്ലോബല്‍ കോവിഡ് ഡേറ്റാബേസില്‍ ചേര്‍ത്ത 8,99,935 സാമ്പിളുകളില്‍ 99.8 ശതമാനവും ഡെല്‍റ്റ വകഭേദമായിരുന്നു. കേവലം 0.1 ശതമാനം മാത്രമാണ് ഒമിക്രോണിന്റെ സാന്നിധ്യം. എന്നാല്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചുവരെ ദക്ഷിണാഫ്രിക്കയില്‍ 62,021 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയേക്കാള്‍ 111 ശതമാനം വര്‍ധനവാണിതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish summary;Omicron in 57 coun­tries, stud­ies show that inten­si­ty is low

you may also like this video;

Exit mobile version