Site iconSite icon Janayugom Online

ഖത്തറില്‍ ഒമിക്രോണ്‍; പ്രത്യേക നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

കോവിഡ് ഒമിക്രോണ്‍ വകഭേദം ഖത്തറില്‍ സ്ഥിരീകരിച്ചു. ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും ആരോഗ്യമന്ത്രാലയം നല്‍കി. 196,692 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. ഇതുവരെ ഇവര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും മറ്റ് വകഭേദങ്ങളില്‍ നിന്ന് ദീര്‍ഘകാലം സംരക്ഷണം നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. അവധി ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് ബൂസ്റ്റര്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ബൂസ്റ്റര്‍ വാക്‌സിന് അര്‍ഹരായ ആളുകളെ പിഎച്ച്സിസി നേരിട്ട് ബന്ധപ്പെട്ടു വരുന്നുണ്ട്. തത്സമയ അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുന്നതല്ല. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തിയ നാല് പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇവരില്‍ മൂന്ന് പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്സിന്‍ എടുത്തിട്ടില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ പ്രത്യേക ക്വാറന്റൈനിലാണ്. 

ENGLISH SUMMARY:Omicron in Qatar
You may also like this video

Exit mobile version