നിലവില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകള്‍ ഒമിക്രോണിന്റെ വ്യാപനം തടയാൻ ഫലപ്രദമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മെെക്കല്‍ റയാൻ. മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കൂടിയതാണ് ഒമിക്രോണ്‍ വകഭേദമെന്ന് പറയാൻ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ വാക്സിന് പിടിക്കൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയില്ലെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ സ്ഥിതി മാറിയേക്കാം എന്നും അദ്ദേഹം വിശദീകരിച്ചു.
ഒമിക്രോണ്‍ വളരെ തീവ്രമായ വകഭേദം അല്ല എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഈ വാദം ഉറപ്പിക്കാൻ ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. വാക്സിനുകളെ മറികടന്ന് മനുഷ്യശരീരത്തിൽ ഒമിക്രോൺ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും റയാൻ വ്യക്തമാക്കി. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്സിനുകൾ നമുക്കുണ്ട്. കടുത്ത പനിയോ വൈദ്യ പരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാർഗങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:Omicron is not so terrible: WHO
You may also like this video