Site icon Janayugom Online

ഒമിക്രോൺ; 16 രാജ്യങ്ങളിലായി 185 കേസുകൾ, കർണാടകയിൽ ഉറ്റുനോക്കി രാജ്യം, പരിശോധന ഫലം?

കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഉടൻ വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐസിഎംആറിന് നൽകിയിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബം​ഗളൂരുവിൽ എത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാം ക്വാറന്റീലാക്കി. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. വിമാനത്താവളങ്ങളിൽ അടക്കം കർശന പരിശോധനയാണ്.
Eng­lish summary;omicron kar­nata­ka test result on today
you may also like this video;

Exit mobile version